കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം: മലയാളി വിദ്യാര്‍ത്ഥി ഉള്‍പ്പെടെ 2 മരണം

06:45 AM Jul 10, 2025 |


കാനഡയില്‍ വിമാനാപകടത്തില്‍ രണ്ട് മരണം. ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ മലയാളി വിദ്യാര്‍ത്ഥിയും ഉള്‍പ്പെടുന്നു. 

കൊച്ചി സ്വദേശി ശ്രീഹരി സുകേഷാണ് മരിച്ചത്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായതെന്ന വിവരമാണ് പുറത്തുവരുന്നത്. മാനിട്ടോബ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്.