കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം, രണ്ട് പേര്‍ മരിച്ചു

02:10 PM Jul 03, 2025 | Suchithra Sivadas

കുവൈത്തിലെ വാഫ്ര റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ആരിഫ്ജാന്‍ സെന്ററിലെ അഗ്‌നിശമന വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച വൈകുന്നേരം രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകട വിവരം ലഭിച്ച ഉടനെ രക്ഷാപ്രവര്‍ത്തകരും അഗ്‌നിശമന സേനയും സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ രണ്ട് പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

മരിച്ചവരുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്ക് ശേഷം ബന്ധപ്പെട്ട അധികൃതര്‍ക്കു കൈമാറിയതായി അധികൃതര്‍ വ്യക്തമാക്കി. അപകടത്തിന്റെ കാരണവും മറ്റുള്ള വിശദാംശങ്ങളും അന്വേഷിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.