+

നിലമ്പൂരിലെ ട്രെയിൻ യാത്രക്കാര്‍ക്കായി രണ്ട് കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ കൂടി

നിലന്പൂർ റെയില്‍വെ സ്റ്റേഷനില്‍ രാത്രി എത്തുന്ന യാത്രക്കാർക്ക് സന്തോഷ വാർത്ത, സഹായകരമായി രണ്ട് പുതിയ കെഎസ്‌ആർടിസി ബസ് സർവീസുകള്‍ ആരംഭിക്കും

നിലമ്പൂർ: നിലന്പൂർ റെയില്‍വെ സ്റ്റേഷനില്‍ രാത്രി എത്തുന്ന യാത്രക്കാർക്ക് സന്തോഷ വാർത്ത, യാത്രക്കാർക്ക് സഹായകരമായി രണ്ട് പുതിയ കെഎസ്‌ആർടിസി ബസ് സർവീസുകള്‍ ആരംഭിക്കും.രാത്രി 8.45ന് നിലന്പൂരിലെത്തുന്ന ഷൊർണൂർ- നിലന്പൂർ പാസഞ്ചർ തീവണ്ടിയിലെ യാത്രക്കാർക്കായി 8.55ന് നിലന്പൂരില്‍ നിന്നാരംഭിക്കുന്ന തരത്തിലാണ് പുതിയ സർവീസ്.

രാത്രി 8.45ന് നിലന്പൂർ കെഎസ്‌ആർടിസി ഡിപ്പോയില്‍ നിന്നാരംഭിക്കുന്ന സർവീസ് 8.55ന് റെയില്‍വെ സ്റ്റേഷനിലെത്തും. 8.55ന് ഇവിടെ നിന്ന് ചുങ്കത്തറ, എടക്കര, മൂത്തേടം വഴി പാലേങ്ങരയില്‍ സർവീസ് അവസാനിക്കും.ആര്യാടൻ ഷൗക്കത്ത് എംഎല്‍എയുടെ ആവശ്യപ്രകാരമാണ് ബസുകള്‍ അനുവദിച്ചത്.

രാത്രി 10.5ന് നിലന്പൂരിലെത്തുന്ന എറണാകുളം-നിലന്പൂർ മെമു ട്രെയിനിലെ യാത്രക്കാർക്കായി 10.15ന് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന തരത്തിലാണ് രണ്ടാമത്തെ ബസ്. ചുങ്കത്തറ, എടക്കര, വഴിക്കടവ് വഴി മരുത വരെയാണ് സർവീസ്

facebook twitter