നബി ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 5 വെള്ളിയാഴ്ച രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ച് യുഎഇ.ശനിയാഴ്ചയും ഞായറാഴ്ചയും രാജ്യത്തുടനീളം ഔദ്യോഗിക വാരാന്ത്യങ്ങളായതിനാല്‍, അവധി പ്രഖ്യാപനത്തോടെ സർക്കാർ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ അവധി ലഭിക്കും. അതേസമയം, ഷാർജയിലെ പൊതുമേഖലാ ജീവനക്കാർക്ക് അവരുടെ പതിവ് വാരാന്ത്യങ്ങളുടെ ഭാഗമായി വെള്ളിയാഴ്ചകളില്‍ അവധി ലഭിക്കും.
ഓഗസ്റ്റ് 23 ശനിയാഴ്ച യുഎഇയില്‍ റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടിരുന്നില്ല. സഫർ മാസം 30 ദിവസം നീണ്ടുനില്‍ക്കുമെന്നും ഹിജ്റ കലണ്ടറിലെ മൂന്നാം മാസം ഓഗസ്റ്റ് 25 തിങ്കളാഴ്ച ആരംഭിക്കുമെന്നും നബി ദിനം സെപ്റ്റംബർ അഞ്ചിനായിരിക്കുമെന്നും യുഎഇയിലെ വാന നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.
ഇറാഖ്, സഊദി അറേബ്യ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഫലസ്തീൻ, ഈജിപ്ത്, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഞായറാഴ്ചയായിരുന്നു റബീഉല്‍ അവ്വല്‍ ഒന്ന്. അതേസമയം, യുഎഇ, ഒമാൻ, ജോർദാൻ, അള്‍ജീരിയ, ലിബിയ, മൊറോക്കോ, മൗറിറ്റാനിയ, ഇന്തോനേഷ്യ, മലേഷ്യ, ബ്രൂണൈ, സിംഗപ്പൂർ, ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളില്‍ തിങ്കളാഴ്ചയായിരുന്നു റബീഉല്‍ അവ്വല്‍ ഒന്ന്.