യുഎഇയിലെ പൊതുമേഖലാ ജീവനക്കാർക്കായുള്ള 2026-ലെ പുതുവത്സര അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ അതോറിറ്റി പുറത്തിറക്കിയ സർക്കുലർ പ്രകാരം ജീവനക്കാർക്ക് രണ്ട് ദിവസം അവധി ലഭിക്കും.
ജനുവരി 1, വ്യാഴാഴ്ച ശമ്ബളത്തോടുകൂടിയ ഔദ്യോഗിക പൊതു അവധിയും ജനുവരി 2, വെള്ളിയാഴ്ച ഫെഡറല്‍ സർക്കാർ ജീവനക്കാർക്ക് റിമോട്ട്-വർക്ക് ദിനവുമായിരിക്കും. ജോലിയുടെ സ്വഭാവം കാരണം ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ട തരത്തിലുള്ള വലിയ പദവി വഹിക്കുന്നവർക്ക് റിമോട്ട് വർക്ക് ബാധകമായിരിക്കില്ല.
ജോലി-ജീവിത സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കാനുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം. അവശ്യ സർക്കാർ സേവനങ്ങള്‍ക്ക് തടസ്സമില്ലാതെ തുടർച്ച ഉറപ്പാക്കിക്കൊണ്ട് തന്നെയാണ് അവധി ക്രമീകരിച്ചിരിക്കുന്നത്.
അവധിക്കാലത്ത് ആവശ്യമായ നിർദ്ദേശങ്ങള്‍ നടപ്പിലാക്കാനും സുഗമമായ പ്രവർത്തനങ്ങള്‍ ഉറപ്പാക്കാനും ഫെഡറല്‍ സ്ഥാപനങ്ങള്‍ക്ക് അതോറിറ്റി നിർദ്ദേശം നല്‍കിയിട്ടുണ്ട്. യുഎഇയിലെ ഭരണ നേതൃത്വത്തിനും ജനങ്ങള്‍ക്കും അതോറിറ്റി പുതുവത്സരാശംസകള്‍ നേർന്നു.