ഗാസയ്ക്ക് സഹായവുമായി യുഎഇ

12:19 PM Aug 12, 2025 | Suchithra Sivadas

ഗാസയിലേക്ക് യുഏഇയുടെ ദുരിതാശ്വാസ സഹായമായി 20 ട്രക്കുകളില്‍ 540 ടണ്‍ വസ്തുക്കളെത്തിച്ചു. കഴിഞ്ഞ ദിവസം ഭക്ഷണവും അടിയന്തര മരുന്നും അടങ്ങുന്ന കിറ്റുകള്‍ ആകാശത്തു നിന്ന് വര്‍ഷിച്ചു.
ഇതോടെ ഗാസ മുനമ്പിലെ ജനങ്ങള്‍ക്കായി യുഎഇ ആകാശത്തു നിന്ന് വര്‍ഷിക്കുന്ന 68ാം സഹായ വിതരണം പൂര്‍ത്തിയായി.
ജോര്‍ദാന്‍, ജര്‍മനി, ഇറ്റലി, നെതര്‍ലന്‍ഡ്, ബെല്‍ജിയം, ഫ്രാന്‍സ് എന്നിവരുമായി ചേര്‍ന്ന് സഹകരിച്ചാണഅ ആകാശത്തു നിന്ന് ഭക്ഷണ പൊതികള്‍ ഇടുന്നത്. ഓപ്പറേഷന്‍ ബേഡ്‌സ് ഓഫ് ഗുഡ്‌നസ് എന്നാണ് പദ്ധതിയുടെ പേര്.