+

യുഎഇ ബഹ്‌റൈന്‍ യാത്ര ; വണ്‍സ്റ്റോപ്പ് സംവിധാനം നിലവില്‍വന്നു

അടുത്ത വര്‍ഷം ജനുവരിയോടെ ഈ സംവിധാനം മറ്റു ഗള്‍ഫ് രാജ്യങ്ങളിലും നടപ്പാക്കും.

യാത്ര പുറപ്പെടുന്ന രാജ്യത്തു തന്നെ ഇമിഗ്രേഷന്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കുന്ന വണ്‍ സ്റ്റോപ്പ് സംവിധാനം യുഎഇയ്ക്കും ബഹ്‌റൈനും ഇടയില്‍ നിലവില്‍ വന്നു. ബഹ്‌റൈനിലേക്ക് പോകുന്നയാള്‍ക്ക് അവിടെ പ്രവേശിക്കുന്നതിന് ഇമിഗ്രേഷനില്‍ കാത്തു നില്‍ക്കേണ്ടതില്ല. അതുപോലെ തിരിച്ചും.
പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഇരു രാജ്യങ്ങളിലേയും പൗരന്മാര്‍ക്ക് മാത്രമാണ് ഈ സൗകര്യം.

പിന്നീട് റസിഡന്‍സ് വീസയുള്ള വിദേശികള്‍ക്കും ഇതേ രീതിയില്‍ യാത്ര ചെയ്യാം. നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കു വിസ ഇല്ലാതെ പരസ്പരം യാത്ര ചെയ്യാമെങ്കിലും ഓരോ രാജ്യത്തെയും എന്‍ട്രി ,എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കണം. അടുത്ത വര്‍ഷം ജനുവരിയോടെ ഈ സംവിധാനം മറ്റു ഗള്‍ഫ് രാജ്യങ്ങളിലും നടപ്പാക്കും.
 

facebook twitter