
മുന്‍ എംഎല്‍എ കെ എസ് ശബരീനാഥന് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കെ മുരളീധരന് .തിരുവനന്തപുരം കോര്പ്പറേഷന് കവടിയാര്‍ വാര്‍ഡില്‍ മത്സരിക്കും. കോര്‍പ്പറേഷനിലെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും പട്ടിക നാളെ പുറത്തുവിടുമെന്നും കെ മുരളീധരന് പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്പ്പറേഷന് തിരഞ്ഞെടുപ്പിന്റെ ചുമതല കെ മുരളീധരനാണ്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു കഴിഞ്ഞു. തിരുവനന്തപുരം കോര്പ്പറേഷന് യുഡിഎഫ് പിടിക്കും. കെഎസ്യു ജില്ലാ വൈസ് പ്രസിഡണ്ട് വൈഷ്ണവി അടക്കം മത്സരത്തിനുണ്ടാകും. ഘടകകക്ഷികളുടെ ചര്‍ച്ച കൂടിയാണ് പൂര്‍ത്തിയാകാന്‍ ഉള്ളത്. ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് കളത്തില്‍ ഇറക്കുന്നതെന്ന് കെ മുരളീധരന് പറഞ്ഞു.