തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷയില്‍ അപ്രതീക്ഷിത മാറ്റം. നാളെ നടക്കാനിരുന്ന ക്രിസ്മസ് പരീക്ഷ മാറ്റി. ഹയർസെക്കൻഡറി വിഭാഗത്തിൻ്റെ ഹിന്ദി പരീക്ഷയാണ് മാറ്റിയത്.
സാങ്കേതിക കാരണം മൂലമാണ് പരീക്ഷ മാറ്റിവെച്ചതെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. മാറ്റിയ പരീക്ഷ ക്രിസ്മസ് അവധിക്ക് ശേഷം നടത്താനാണ് തീരുമാനം. ജനുവരി അഞ്ചിനാണ് പരീക്ഷ നടത്തുക. അതേസമയം അപ്രതീക്ഷിതമായി പരീക്ഷ മാറ്റിയ സംഭവത്തില്‍ പ്രതിഷേധവുമായി അധ്യാപക സംഘടന രംഗത്തെത്തി.
Trending :