+

തു​റ​വൂ​രിൽ വീ​ട്ട​മ്മ​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്ന് ഒ.​ടി.​പി ഹാ​ക്ക് ചെ​യ്ത് ഒ​രു​ല​ക്ഷം രൂ​പ ത​ട്ടി ; യു.​പി സ്വ​ദേ​ശി അ​റ​സ്റ്റിൽ

തു​റ​വൂ​രിൽ വീ​ട്ട​മ്മ​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്ന് ഒ.​ടി.​പി ഹാ​ക്ക് ചെ​യ്ത് ഒ​രു​ല​ക്ഷം രൂ​പ ത​ട്ടി ; യു.​പി സ്വ​ദേ​ശി അ​റ​സ്റ്റിൽ

തു​റ​വൂ​ർ : തു​റ​വൂ​രി​ലെ വീ​ട്ട​മ്മ​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്ന് ഒ.​ടി.​പി ഹാ​ക്ക് ചെ​യ്ത് ഒ​രു​ല​ക്ഷം രൂ​പ ത​ട്ടി​യ യു.​പി സ്വ​ദേ​ശി മും​ബൈ ധാ​രാ​വി ചേ​രി​യി​ൽ താ​മ​സ​ക്കാ​ര​നാ​യ അ​സാ​ധ് ഖാ​നെ (25) പ​ട്ട​ണ​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ട​ക്ക​ര​പ്പ​ള്ളി ഉ​ത്രം വീ​ട്ടി​ൽ റാ​ണി​മോ​ളു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്ന് അ​ഞ്ച് ത​വ​ണ​യാ​യി 96,312 രൂ​പ​യാ​ണ് ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്ത​ത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കി​സാ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തി​ൻറെ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ വ​ന്ന ഓ​ൺ​ലൈ​ൻ ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്. തു​റ​വൂ​രി​ലെ സ്വ​കാ​ര്യ ഡ്രൈ​വിം​ഗ് സ്കൂ​ൾ ജീ​വ​ന​ക്കാ​രി​യാ​ണ് റാ​ണി മോ​ൾ.

മൊ​ബൈ​ൽ ഫോ​ൺ ഹാ​ക്ക് ചെ​യ്ത് ഫ്ലി​പ്കാ​ർ​ട്ടി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ വാ​ങ്ങി​യാ​ണ് അ​സാ​ധ് ഖാ​ൻ വീ​ട്ട​മ്മ​യെ ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. അ​ഞ്ചു ഫോ​ണു​ക​ൾ പ​ല​ത​വ​ണ​യാ​യി വീ​ട്ട​മ്മ​യു​ടെ ക്രെ​ഡി​റ്റ് കാ​ർ​ഡ് ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ഓ​ൺ​ലൈ​നി​ൽ വാ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ്​ പ​ട്ട​ണ​ക്കാ​ട് പൊ​ലീ​സി​ൽ റാ​ണി മോ​ൾ പ​രാ​തി ന​ൽ​കി​യ​ത്.

facebook twitter