യു​പി​ഐ ഇ​ട​പാ​ട് വ​ഴി ത​ട്ടി​പ്പ് ; ആ​ശാ പ്ര​വ​ർ​ത്ത​ക​യ്ക്ക് ന​ഷ്ട​മാ​യത് വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി ബാ​ങ്കി​ലി​ട്ട ഒ​ന്നേ​കാ​ൽ ല​ക്ഷം

11:50 AM Oct 17, 2025 | Neha Nair

ക​​ടു​​ത്തു​​രു​​ത്തി: സൈ​​ബ​​ർ ത​​ട്ടി​​പ്പി​​ലൂ​​ടെ ആ​​ശാ പ്ര​​വ​​ർ​ത്ത​​ക​​യു​​ടെ അ​​ക്കൗ​​ണ്ടി​​ൽ​നി​​ന്ന് 1,24,845 രൂ​​പ ന​​ഷ്ട​​പ്പെ​​ട്ട​​താ​​യി പ​​രാ​​തി. മു​​ള​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്തി​​ലെ ഒ​​മ്പ​​താം വാ​​ർ​ഡി​​ലെ ആ​​ശാ പ്ര​​വ​​ർ​ത്ത​​ക​​യാ​​യ അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം വ​​ള്ളോ​​ന്തോ​​ട്ട​​ത്തി​​ൽ എം.​​എ​​സ്. സു​​ജ​​യു​​ടെ അ​​ക്കൗ​​ണ്ടി​​ൽ നി​​ന്നാ​​ണ് പ​​ണം ന​​ഷ്ട​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. ഇ​​തു സം​​ബ​​ന്ധി​​ച്ചു സു​​ജ വെ​​ള്ളൂ​​ർ പോ​​ലീ​​സി​​ലും സൈ​​ബ​​ർ സെ​​ല്ലി​​ലും ബാ​​ങ്കി​​ലും പ​​രാ​​തി ന​​ൽ​കി.

ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന മ​​ക​​ൾ വീ​​ട് നി​​ർ​മാ​​ണ ജോ​​ലി​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​യ​​യ്ക്കു​​ന്ന പ​​ണ​​വും സു​​ജ​​യു​​ടെ ശ​​മ്പ​​ളം അ​​ട​​ക്ക​​മു​​ള്ള തു​​ക​​യും എ​​സ്ബി​​ഐ അ​​റു​​ന്നൂ​​റ്റി​​മം​​ഗ​​ലം ശാ​​ഖ​​യി​​ലു​​ള്ള അ​​ക്കൗ​​ണ്ടി​​ലേ​​ക്കാ​​ണ് വ​​ന്നി​​രു​​ന്ന​​ത്. പ​​ത്തി​​ന് സു​​ജ മൊ​​ബൈ​​ൽ​ഫോ​​ൺ ന​​ന്നാ​​ക്കാ​​നാ​​യി ന​​ൽ​കി​​യി​​രു​​ന്നു. സിം ​​തി​​രി​​കെ വാ​​ങ്ങി​​യ ശേ​​ഷ​​മാ​​ണ് ഫോ​​ൺ ന​​ൽ​കി​​യ​​ത്.

15-ന് ​​ഫോ​​ൺ തി​​രി​​കെ വാ​​ങ്ങി​​യ ശേ​​ഷം ഗൂ​​ഗി​​ൾ പേ​​യി​​ൽ ബാ​​ല​​ൻ​സ് പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ഴാ​​ണ് അ​​ക്കൗ​​ണ്ടി​​ൽ 100 രൂ​​പ​​യേ ഉള്ളൂ​​വെ​​ന്ന് മ​​ന​​സി​​ലാ​​യ​​ത്. ബാ​​ങ്കി​​ലെ​​ത്തി വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ഴാ​​ണ് 1,24,845 രൂ​​പ ന​​ഷ്ട​​പ്പെ​​ട്ട വി​​വ​​രം സു​​ജ അ​​റി​​യു​​ന്ന​​ത്.

ര​​ണ്ട്, മൂ​​ന്ന് തീ​​യ​​തി​​ക​​ളി​​ലാ​​യി 900 രൂ​​പ വ​​ച്ച് 19 ത​​വ​​ണ​​യാ​​യി 17,100 രൂ​​പ​​യും 13, 14 തീ​​യ​​തി​​ക​​ളി​​ലാ​​യി 1,07,745 രൂ​​പ​​യും യു​​പി​​ഐ ഇ​​ട​​പാ​​ട് വ​​ഴി​​യാ​​ണ് പോ​​യ​​തെ​​ന്നാ​​ണ് രേ​​ഖ​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. വെ​​ള്ളൂ​​ർ പോ​​ലീ​​സ് ഇ​​തു​​സം​​ബ​​ന്ധി​​ച്ചു എ​​ഫ്ഐ​​ആ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ണ്ട്. യു​​പി​​ഐ ഇ​​ട​​പാ​​ടി​​ലു​​ണ്ടാ​​യ ട്രാ​​ൻ​സാ​​ക്‌​​ഷ​​ൻ ആ​​യ​​തി​​നാ​​ൽ ബാ​​ങ്കി​​ൻറെ ഉ​​ന്ന​​താ​​ധി​​കാ​​രി​​ക​​ൾ​ക്ക് പ​​രാ​​തി കൈ​​മാ​​റു​​മെ​​ന്ന് ബാ​​ങ്ക് മാ​​നേ​​ജ​​ർ കെ.​​ആ​​ർ. പ്ര​​സാ​​ദ് പ​​റ​​ഞ്ഞു.