ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ വീടിൻ്റെ വരാന്തയിൽ ഉറങ്ങുകയായിരുന്ന 62 കാരനെ അജ്ഞാതരായ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തി. സിറൗലി പോലീസ് സ്റ്റേഷൻ പരിധിയിലെ ജഗന്നാഥ്പൂർ ഗ്രാമത്തിൽ ഇന്ന് പുലർച്ചെയാണ് സംഭാവം.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും, പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ കുടുംബത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഔദ്യോഗിക എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും അവർ കൂട്ടിചേർത്തു.