രാജ്യത്ത് വീണ്ടും ഒരു തെരുവ് നായ ആക്രമണം. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ ബംഗർമൗ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഷഹബാസ്പൂർ ഗ്രാമത്തിൽ മൂന്ന് തെരുവ് നായ്ക്കളുടെ കൂട്ടം ആറ് വയസ്സുകാരനായ ഒരു കുട്ടിയെ ക്രൂരമായി ആക്രമിച്ചു. കുട്ടിയുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
വൈകുന്നേരം, കുട്ടി വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം, മൂന്ന് തെരുവ് നായ്ക്കൾ കുട്ടിയെ വളയുകയും കഴുത്ത് ലക്ഷ്യമാക്കി ആക്രമിക്കുകയുമായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് കുടുംബാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി കുട്ടിയെ രക്ഷപ്പെടുത്തി. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് (സിഎച്ച്സി) കൊണ്ടുപോയി എങ്കിലും കഴുത്തിനാണ് കടിയേറ്റത് എന്നതിനാൽ പരുക്ക് വളരെ ഗുരുതരമാണ്.
Trending :