കേരളം വികസിതമെന്ന് പറയുന്നത് അപമാനമോ? ; വി.മുരളീധരന്‍

07:19 PM Feb 02, 2025 | AVANI MV

തിരുവനന്തപുരം : വികസനത്തെക്കുറിച്ച് രാജ്യത്തെ യാഥാര്‍ഥ്യങ്ങളാണ് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞതെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേരളത്തെ അപമാനിക്കുകയല്ല, അഭിമാനകരമായ കാര്യമാണ് ജോര്‍ജ് കുര്യന്‍ പറഞ്ഞത്. 

കേരളം വികസിത സംസ്ഥാനമായതിനാലാണ് ബജറ്റില്‍ പ്രത്യേക പാക്കേജ് കിട്ടാത്തത് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അതിനെ വളച്ചൊടിക്കുന്നതിന് പിന്നില്‍ 'ഇന്‍ഡി സഖ്യ'ത്തിന്‍റെ ഹീനരാഷ്ട്രീയമാണെന്ന് മുരളീധരന്‍ പറഞ്ഞു. വിവിധ വകുപ്പുകള്‍ക്ക് അനുവദിക്കുന്ന പണം കൃത്യമായി ചിലവിടാതെ പ്രത്യേക പാക്കേജ് എന്ന് പറയുന്നത് ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനാണെന്നും അദ്ദേഹം പറഞ്ഞു.