+

കോൺഗ്രസിനും ലീഗിനും ദീർഘകാല സ്വാധീനമുള്ള ഒരു സീറ്റിലെ ഫലം മാത്രമാണിത്,'ഒരു പരാജയവും അന്തിമമല്ല, : വി ശിവൻകുട്ടി

കോൺഗ്രസിനും ലീഗിനും ദീർഘകാല സ്വാധീനമുള്ള ഒരു സീറ്റിലെ ഫലം മാത്രമാണിത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സിപിഐഎം ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ തന്നെയാണ് നിർത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം


തിരുവനന്തപുരം: കോൺഗ്രസിനും ലീഗിനും ദീർഘകാല സ്വാധീനമുള്ള ഒരു സീറ്റിലെ ഫലം മാത്രമാണിത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സിപിഐഎം ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ തന്നെയാണ് നിർത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. 'നിലമ്പൂരിൽ സിപിഐ (എം) ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ നിർത്തി, പാർട്ടി ചിഹ്നത്തിൽ വോട്ട് തേടി. ഒരു പരാജയവും അന്തിമമല്ല. മികച്ച പോരാട്ടം നടത്തിയ സഖാവ് എം സ്വരാജിനും ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ'. - വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
 

facebook twitter