കോസ്റ്റാഗാർഡിൽ നാവിക്; 310 ഒഴിവുകൾ;

06:15 PM Jun 13, 2025 | Kavya Ramachandran

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം. ആകെയുള്ള 310 ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്കാണ് അവസരം. താൽപര്യമുള്ളവർ ജൂൺ 25ന് മുൻപായി അപേക്ഷ നൽകണം. 

തസ്തിക & ഒഴിവ്

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) റിക്രൂട്ട്‌മെന്റ്. ആകെ 310 ഒഴിവുകൾ. 

നാവിക് (ജനറൽ ഡ്യൂട്ടി) = 260 ഒഴിവ്

നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) = 50 ഒഴിവ്

സൗത്ത് കോസ്റ്റൽ റീജിയനിൽ ആന്ധ്രപ്രദേശ്, തെലങ്കാന, ആൻഡമാൻ & നിക്കോബാർ, തമിഴ്‌നാട്, പുതുച്ചേരി, കേരള, കർണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഒഴിവുകളുണ്ട്. 

പ്രായപരിധി

18 വയസ് മുതൽ 22 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 01.08.2004നും 01.08.2008നും ഇടയിൽ ജനിച്ചവരായിരിക്കണം.

സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭ്യമാണ്. 

യോഗ്യത

പുരുഷൻമാർക്കാണ് അപേക്ഷിക്കാനാവുക. 

നാവിക് (ജനറൽ ഡ്യൂട്ടി) = പത്താം ക്ലാസ്, പ്ലസ് ടു (ഗണിതം, ഫിസിക്‌സ് എന്നിവ ഒരു വിഷയമായി പഠിച്ചിരിക്കണം).

നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) = അംഗീകൃത ബോർഡിന് കീഴിൽ പത്താം ക്ലാസ് വിജയിച്ചിരിക്കണം. 

ഫിസിക്കൽ ടെസ്റ്റ്

1.6 കിലോമീറ്റർ ഓട്ടം (7 മിനുട്ടിൽ)

20 സ്‌ക്വാട്ട്

10 പുഷ് അപ്

അപേക്ഷ

താൽപര്യമുള്ളവർ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പോർട്ടൽ മുഖേന ജൂൺ 25ന് മുൻപായി അപേക്ഷ നൽകണം. വിശദമായ വിജ്ഞാപനം ചുവടെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കുക. എസ്.സി, എസ്.ടി വിഭാഗക്കാർ ഒഴികെയുള്ളവർ അപേക്ഷ ഫീസായി 300 രൂപ അടയ്ക്കണം.