വടക്കാഞ്ചേരി എങ്കക്കാട് റയിൽവേ ട്രാക്കിനരികിൽ പഴക്കമുള്ള മൃതദേഹം കണ്ടെത്തി

07:17 PM Jan 23, 2025 | AVANI MV

തൃശൂർ: വടക്കാഞ്ചേരി എങ്കക്കാട് റയിൽവേ ട്രാക്കിനരികിൽ പഴക്കമുള്ള മൃതദേഹം കണ്ടെത്തി.  ശരീര അവശിഷ്ടങ്ങൾ പത്തു മീറ്റർ അകലെ വരെ കണ്ടെത്തി. മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ  രാവിലെ പത്തരയോടെ ആണ് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ആളെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. ആളെ തിരിച്ചറിയാൻ വടക്കാഞ്ചേരി പൊലീസ് അന്വേഷണം നടത്തി വരികയാണ്. 

Trending :