+

വടകരയില്‍ വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വടകരയില്‍ വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് : വടകര വില്യാപ്പള്ളിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വടകര പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അനന്യ (17) യാണ് മരിച്ചത് . വീട്ടുകാര്‍ പുറത്ത് പോയി തിരിച്ച് വന്നപ്പോഴാണ് വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടത്.

ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പ്ലസ് ടു പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു കുട്ടി. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

facebook twitter