+

ഒരു വടക്കൻ തേരോട്ടത്തിലെ ലിറിക്കൽ ഗാനം പുറത്ത്

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന ‘ഒരു വടക്കൻ തേരോട്ടം’ ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.ഹസീന എസ് കാനം എഴുതിയ വരികൾക്ക് ബേബി,ടാൻസൻ എന്നിവർ സംഗീതം പകർന്ന് ഹരിശങ്കർ,ശ്രീജ ദിനേശ് എന്നിവർ ആലപിച്ച ‘ ഇടനെഞ്ചിലെ മോഹം……’ എന്ന ഗാനമാണ് റിലീസായത്.

ധ്യാനിന്റെ സ്ഥിരം സിനിമകളിൽ നിന്നും വ്യത്യസ്തമായി ഒരു പുതുമ ഫീൽ ചെയ്യുന്ന ഫാമിലി എന്റർടെയ്‌നർ ചിത്രമാണ് ‘ഒരു വടക്കൻ തേരോട്ടം ‘
‘നിത്യ ഹരിത നായകൻ’ എന്ന ചിത്രത്തിന് ശേഷം ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു വടക്കൻ തേരോട്ടം’ .ഓപ്പൺ ആർട്ട് ക്രിയേഷൻസ് ന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എഴുതിയിരിക്കുന്നത് നവാഗതനായ സനു അശോക് ആണ്.പുതുമുഖനടി ദിൽന രാമകൃഷ്ണൻ ആണ് ധ്യാനിന്റെ നായികയായി എത്തുന്നത്.

ചിത്രത്തിൽ മാളവിക മേനോൻ, സുധീർ പറവൂർ, ധർമ്മജൻ ബോൾഗാട്ടി, സലിം ഹസൻ, വിജയകുമാർ, ദിലീപ് മേനോൻ , കോഴിക്കോട് നാരായണൻ നായർ, ദിനേശ് പണിക്കർ, കൂടാതെ തെലുങ്കിൽ നിന്നും ആനന്ദ്, തമിഴ് താരം രാജ് കപൂർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.കോഴിക്കോട്, വടകര, ഒഞ്ചിയം,എടച്ചേരി, ഏറാമല, ഇരിങ്ങണ്ണൂർ, ചോറോട്, ഒറ്റപ്പാലം, തുടങ്ങിയ ലൊക്കേഷനുകളിൽ പൂർത്തീകരിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പവി കെ പവൻ നിർവ്വഹിക്കുന്നു. എഡിറ്റിങ്ങ് ജിതിൻ ഡി കെ.
 
facebook twitter