+

വളപട്ടണത്തെ ഗതാഗതക്കുരുക്കഴിച്ചു; പുതിയതെരുവിലെ കുരുക്കഴിക്കാനൊരുങ്ങി എം.എൽ.എ കെ വി സുമേഷ് : പൂർണ പിന്തുണയുമായി അധികാരികളും, ജനങ്ങളും

കണ്ണൂരിൽ നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയതെരുവും വളപട്ടണവും കടന്നു കിട്ടുക എന്നത് വലിയൊരു കടമ്പയായിരുന്നു. വിദ്യാർത്ഥികളെയും ജോലിയ്ക്കായി പോകുന്നവരെയും

കണ്ണൂരിൽ നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയതെരുവും വളപട്ടണവും കടന്നു കിട്ടുക എന്നത് വലിയൊരു കടമ്പയായിരുന്നു. വിദ്യാർത്ഥികളെയും ജോലിയ്ക്കായി പോകുന്നവരെയും ആശുപത്രിയിൽ ചികിത്സയ്ക്കായി പോകുന്ന രോഗികളെയും എല്ലാം ഇവിടുത്തെ ഗതാഗതക്കുരുക്ക് വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. പല ദിവസങ്ങളിലും പാലം കടക്കാൻ റോഡിൽ കാത്തുകെട്ടിക്കിടക്കേണ്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. 

ജനങ്ങളുടെ ദുരിതം തിരിച്ചറിഞ്ഞ് കെ വി സുമേഷ് എം എൽ എ  ഇടപെട്ടതോടെ വളപട്ടണം പാലത്തിലെ ഗതാഗത കുരുക്ക് പൂർണമായും ഇല്ലാതായിട്ടുണ്ട്. കണ്ണൂർ ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം കെ വി സുമേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിന്റെ തീരുമാന പ്രകാരം നടപ്പിലാക്കിയ ഗതാഗത പരിഷ്ക്കരണമാണ് വളപട്ടണത്തെ ഗതാഗത കുരുക്കഴിച്ചത്.

Valapattanam traffic jam MLA KV Sumesh is ready to clear the puthiyatheru traffic: the authorities and the people are in full support

ഗതാഗത പരിഷ്‌ക്കരണം നടപ്പിലാക്കി ദിവസങ്ങൾ പിന്നിടുമ്പോഴും ഇതുവരെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ഗതാഗത കുരുക്ക് ഉണ്ടായിട്ടില്ലെന്നതാണ് എടുത്തുപറയേണ്ട കാര്യം. വളപട്ടണത്തെ പരിഷ്‌ക്കരണം വിജയം കണ്ടതോടെ പുതിയതെരു മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് അഴിക്കാനുള്ള മാർഗ്ഗങ്ങൾ തേടുകയാണ് എം എൽ എയും അധികൃതരും. 

ഇതുമായി ബന്ധപ്പെട്ട് കെ.വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ ആർടിഒയുടെയും പോലീസിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ പുതിയതെരുവിൽ പ്രാഥമിക പരിശോധന നടത്തി. ജില്ലയിലെ തന്നെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മേഖലയായ പുതിയതെരുവിലെ പ്രശ്‌നം പഠിക്കുന്നതിനു വേണ്ടി ജില്ലാ ഭരണകൂടം ആർടിഒയെ നേരത്തെ തന്നെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് എം.എൽ.എ യുടെ നേതൃത്വത്തിൽ പുതിയതെരു ടൗണിൽ ആർ.ടി.ഒ, പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പരിശോധന നടത്തിയത്. 

പരിശോധന പൂർത്തിയാക്കിയതിനു ശേഷം താൽക്കാലിക ഗതാഗത പരിഷ്‌കരണ നടപടികൾ ആലോചിക്കുമെന്ന് എം.എൽ.എ പറഞ്ഞു. മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്ന വളപട്ടണം പാലത്തിൽ ഗതാഗത പരിഷ്‌കരണത്തിനു ശേഷം കുരുക്ക് അനുഭവപ്പെടാതെ വേഗതയിൽ വാഹനങ്ങൾക്ക് പോകാൻ സാധിക്കുന്നുണ്ടെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.

Valapattanam traffic jam MLA KV Sumesh is ready to clear the puthiyatheru traffic: the authorities and the people are in full support

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, വൈസ് പ്രസിഡന്റ് പി.അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.വി സതീശൻ, കണ്ണൂർ ആർ.ടി.ഒ ഇ.എസ് ഉണ്ണികൃഷ്ണൻ, വളപട്ടണം എസ്.എച്ച്.ഒ ടി.പി സുമേഷ്, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

അതേസമയം വളപട്ടണത്ത് ഏർപ്പെടുത്തിയ ഗതാഗതപരിഷ്ക്കരണം ഇപ്പോഴും തുടരുകയാണ്. കണ്ണൂർ ഭാഗത്തു നിന്ന് തളിപ്പറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങൾ വളപട്ടണം പാലം കഴിഞ്ഞ് പഴയങ്ങാടി റൂട്ടിലേക്ക് കയറി കോട്ടൺസ് റോഡ് വഴി ചുങ്കം പാപ്പിനിശ്ശേരി വഴിയാണ് തളിപ്പറമ്പ് ഭാഗത്തേക്ക് പോവുന്നത്. കണ്ണൂർ ഭാഗത്തുനിന്ന് പഴയങ്ങാടിയിലേക്ക് പോകുന്ന വാഹനങ്ങൾ നിലവിലുള്ളത് പോലെ കെഎസ്ടിപി റോഡ് വഴി തന്നെയാണ് പോകുന്നത്. 

തളിപ്പറമ്പ് ഭാഗത്ത് നിന്നും കണ്ണൂരിലേക്ക് വരുന്ന വാഹനങ്ങൾ ദേശീയപാതയിലൂടെ നേരെ വൺവേ ആയും  തളിപ്പറമ്പിൽ നിന്ന് പഴയങ്ങാടിയിലേക്ക് പോവുന്ന വാഹനങ്ങൾ വളപട്ടണം പാലത്തിന് മുമ്പായി പഴയങ്ങാടി റോഡിൽ കയറി കെഎസ്ടിപി റോഡ് വഴിയുമാണ് പോകുന്നത്.

facebook twitter