+

വെറൈറ്റി അച്ചാർ പരീക്ഷിച്ച് നോക്കൂ

ഗ്രീൻ ആപ്പിൾ -400 ഗ്രാം എണ്ണ- ½ കപ്പ് പച്ചമുളക് -2 എണ്ണം ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – 1 സ്പൂൺ കറിവേപ്പില – 2 തണ്ട് കടുക് – ½ സ്പൂൺ

ആവശ്യമുള്ള സാധനങ്ങൾ

ഗ്രീൻ ആപ്പിൾ -400 ഗ്രാം
എണ്ണ- ½ കപ്പ്
പച്ചമുളക് -2 എണ്ണം
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – 1 സ്പൂൺ
കറിവേപ്പില – 2 തണ്ട്
കടുക് – ½ സ്പൂൺ
ഉലുവ – ½ സ്പൂൺ
കായപ്പൊടി – ½ സ്പൂൺ
കറുകപ്പട്ടപ്പൊടി – 1 സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വിനിഗർ – 6 വലിയ സ്പൂൺ
മുളകുപൊടി – 3 സ്പൂൺ
മഞ്ഞൾപൊടി – ¼ സ്പൂൺ

ഉണ്ടാക്കുന്ന വിധം

അത്യാവശ്യം പുളിയുള്ള ഗ്രീൻ ആപ്പിൾ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.

പാൻ ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഉലുവ മൂപ്പിച്ചെടുക്കുക.

ഇതിലേക്ക് ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും അൽപ്പം കറിവേപ്പിലയും ചേർത്ത് 2 മിനിറ്റ് നേരം തുടർച്ചയായി ഇളക്കുക.

ശേഷം തീ കുറച്ച്, മഞ്ഞൾപൊടി, മുളക്പൊടി, കായപ്പൊടി എന്നിവ ചേർത്തിളക്കുക.

ശേഷം മുറിച്ച് മാറ്റിവെച്ച ആപ്പിളും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് വിനിഗർ ചേർത്ത് വാങ്ങുക. ആപ്പിൾ അച്ചാർ റെഡി.
 

facebook twitter