പഞ്ഞിപോലുള്ള വട്ടയപ്പം ഇങ്ങനെ തയ്യാറാക്കാം

11:00 AM Aug 21, 2025 | Neha Nair

ചേരുവകൾ

റവ
തൈര്
ഇഞ്ചി
പച്ചമുളക്
പഞ്ചസാര
ഉപ്പ്
വെള്ളം
എണ്ണ
കടുക്
ജീരകം
കറിവേപ്പില
ബേക്കിങ് പൗഡർ

തയ്യാറാക്കുന്ന വിധം

Trending :

ഒരു ബൗളിലേയ്ക്ക് ഒരു കപ്പ് റവയെടുത്ത് അര കപ്പ് തൈര് ചേർത്തിളക്കാം.

ഇതിലേയ്ക്ക് ചെറിയ കഷ്ണം ഇഞ്ചി വെളുത്തുള്ളി എന്നിവ അരച്ചെടുത്തത് ഒരു ടേബിൾസ്പൂൺ, ഒരു ടീസ്പൂൺ പഞ്ചസാര, ഒരു നുള്ള് ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ഒഴിച്ച് മാവ് തയ്യാറാക്കാം.

ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് ടീസ്പൂൺ എണ്ണയൊഴിച്ചു ചൂടാക്കാം.

ഒരു ടീസ്പൂൺ കടുക്, ഒരു ടീസ്പൂൺ ജീരകം, അൽപ്പം കറിവേപ്പില എന്നിവ എണ്ണയിൽ വറുത്തെടുത്ത് മാവിലേയ്ക്കു ചേർക്കാം.

ബേക്കിങ് സോഡ ആവശ്യത്തിനു ചേർത്തിളക്കാം.

ഒരു പരന്ന പാത്രത്തിൽ അൽപ്പം നെയ്യ് പുരട്ടി മാവ് അതിൽ ഒഴിച്ചു പരത്താം.

ആവശ്യമെങ്കിൽ മുകളിലായി അൽപ്പം മുളകുപൊടിയും മല്ലിയിലും ചേർക്കാം.

ശേഷം ആവിയിൽ വേവിച്ചെടുക്കുക. ഇഷ്ടാനുസരണം മുറിച്ചു കഴിക്കാം.