ജയ്പൂർ : പെട്രോൾ പമ്പിനുള്ളിൽ വാഹനത്തിന് തീപിടിച്ച് നാല് മരണം. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പെട്രോൾ പമ്പിൽ പാർക്ക് ചെയ്ത സി.എൻ.ജി ട്രക്കിനാണ് തീപിടിച്ചത്. അജ്മീർ റോഡിൽ ബാൻക്രോട്ട മേഖലയിലാണ് സംഭവമുണ്ടായത്. അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു.
ട്രക്കിലേക്ക് മറ്റൊരു ലോറിയിടിച്ചാണ് തീപിടത്തമുണ്ടായത്. സി.എൻ.ജി ട്രക്കിന് തീപിടിച്ചതിന് പിന്നാലെ പമ്പിലെ മറ്റ് ഭാഗങ്ങളിലേക്കും തീപടർന്നു. ഇതോടെ പെട്രോൾ പമ്പിൽ പാർക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളും തീപിടിത്തത്തിൽ നശിച്ചു. തീയണക്കാനായി 20 ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.