
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക കോണ്‍ഗ്രസ്. വെള്ളാപ്പള്ളി ക്രിസ്ത്യന്‍ -മുസ്ലിം വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാദര്‍ ഫിലിപ്പ് കവിയില്‍ വ്യക്തമാക്കി.
സ്വന്തം സമുദായത്തിന്റെ ആവശ്യങ്ങള്‍ പറയാം. മറ്റു സുദായങ്ങളെ അവഹേളിക്കരുതെന്നും ഫിലിപ്പ് കവിയില്‍ പറഞ്ഞു. വെള്ളാപ്പള്ളി നിരന്തരം ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചിട്ടും സര്‍ക്കാര്‍ നടപടിയുണ്ടാകുന്നില്ലെന്നും ഫിലിപ്പ് കവിയില്‍ വ്യക്തമാക്കി. പാലക്കാട് നടന്ന കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.