വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിലെത്തി സന്ദർശിച്ച് മുഖ്യമന്ത്രി

01:50 PM Jan 06, 2025 | Neha Nair

പത്തനംതിട്ട : ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.

ഞായറാഴ്ച രാത്രി 7.45ന് ആയിരുന്നു സന്ദർശനം. തീവ്രപരിചരണ വിഭാഗത്തിലുള്ള വെള്ളാപ്പള്ളിയുമായി 15 മിനിട്ടോളം മുഖ്യമന്ത്രി സംസാരിച്ചു. ആശുപത്രി അധികൃതരോട് ചികിത്സാ വിവരങ്ങൾ ആരാഞ്ഞു.

പരമാവധി വിശ്രമിക്കണമെന്ന് മുഖ്യമന്ത്രി ഉപദേശിച്ചു. വേസുവേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചാണ് പിണറായി മടങ്ങിയത്. വെള്ളാപ്പള്ളിയുടെ മകൻ തുഷാറും ഭാര്യയും ഒപ്പമുണ്ടായിരുന്നു.

Trending :