+

കൂടുതൽ ന​ഗരത്തിലേയ്ക്ക് 5ജി സേവനങ്ങൾ വ്യാപിപ്പിച്ച് വിഐ

കൂടുതൽ ന​ഗരത്തിലേയ്ക്ക് 5ജി സേവനങ്ങൾ വ്യാപിപ്പിച്ച് വിഐ

മുംബൈ: വോഡഫോൺ ഐഡിയ (Vi) സിം ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷവാർത്തയുണ്ട്. നിരവധി നഗരങ്ങളിൽ ഇതിനകം തന്നെ പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുള്ള വിഐ 5ജി അതിൻറെ നെറ്റ്‌വർക്ക് കൂടുതൽ ഇടങ്ങളിലേക്ക് വികസിപ്പിക്കുകയാണ്. നെറ്റ്‌വർക്ക് ശേഷി വർധിപ്പിച്ച് കൊണ്ട് ഇന്ത്യൻ ടെലികോം രംഗത്തെ ഭീമന്മാരായ ജിയോയെയും എയർടെല്ലിനെയും വെല്ലുവിളിക്കാൻ കമ്പനി ഒരുങ്ങുകയാണ്. അടുത്തിടെ വോഡഫോൺ ഐഡിയ മുംബൈയിലും ബിഹാറിൻറെ തലസ്ഥാനമായ പട്‌നയിലും 5ജി സേവനങ്ങൾ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ രാജ്യത്തുടനീളമുള്ള മറ്റ് പ്രദേശങ്ങളിലേക്ക് ഈ നെറ്റ്‌വർക്ക് സ്ഥിരമായി വ്യാപിപ്പിക്കുകയാണ്.

ദേശീയ തലസ്ഥാനമായ ഡൽഹിയിൽ വോഡഫോൺ ഐഡിയ 5ജി പരീക്ഷണങ്ങൾ ആരംഭിച്ചു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. അതേസമയം ഇത് ഇപ്പോഴും പരീക്ഷണ ഘട്ടത്തിൻറെ ഭാഗമാണ്. അതുകൊണ്ട് തിരഞ്ഞെടുത്ത ഒരു കൂട്ടം ഉപയോക്താക്കൾക്ക് മാത്രമേ ഇപ്പോൾ അതിവേഗ സേവനങ്ങൾ ലഭ്യമാകൂ. പരീക്ഷണങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ, രാജ്യത്തെ എല്ലാ ഉപയോക്താക്കൾക്കും 5ജി സേവനങ്ങൾ എത്തിക്കാൻ കമ്പനി പദ്ധതിയിടുന്നു. വോഡഫോൺ ഐഡിയ അവരുടെ നിരവധി പോസ്റ്റ്‌പെയ്‌ഡ്, പ്രീപെയ്‌ഡ് പ്ലാനുകളിൽ 5ജി ഇൻറർനെറ്റ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

facebook twitter