ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറലിന് മുന്‍പാകെയാകും പത്രിക നല്‍കുക.
ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയെ സ്ഥാനാര്‍ത്ഥിയാക്കിയത് വഴി തെലുങ്ക് ദേശം പാര്‍ട്ടി, ടി ഡിപി, ബിആര്‍എസ് തുടങ്ങിയ കക്ഷികളില്‍ സമ്മര്‍ദ്ദമുണ്ടാക്കാനാണ് ഇന്ത്യസഖ്യത്തിന്റെ നീക്കം. എന്‍എഡിഎ സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണന്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചിരുന്നു. അടുത്ത മാസം 9നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക.