കരൂര്‍ ദുരന്തത്തില്‍ ആദ്യമായി പ്രതികരിച്ച് സൂപ്പര്‍ താരം അജിത്. ദുരന്തത്തില്‍ വിജയ് മാത്രമല്ല കുറ്റക്കാരനെന്ന് അജിത് പറഞ്ഞു. സംഭവത്തില്‍ നമുക്ക് എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. മാധ്യമങ്ങള്‍ക്കും സമൂഹത്തിനും പങ്കുണ്ട്. സ്വാധീനം തെളിയിക്കാന്‍ ആള്‍ക്കൂട്ടത്തെ ഉപയോഗിക്കുന്നവരായി സമൂഹം മാറി. ഈ രീതി ഇത് അവസാനിക്കണം. സിനിമാ താരങ്ങള്‍ വരുന്നിടത്തു മാത്രം എങ്ങനെ അപകടം ഉണ്ടാകുന്നു. താരങ്ങള്‍ ഇത് ആഗ്രഹിക്കുന്നില്ല. താരങ്ങള്‍ക്ക് ആരാധകരുടെ സ്‌നേഹം വേണമെന്നും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ സംസ്‌കാരം അവസാനിപ്പിക്കണമെന്നും അജിത് പറഞ്ഞു.
കരൂര്‍ ദുരന്തത്തിന് പിന്നാലെ വിജയ് -അജിത് ആരാധകരുടെ പോരിനിടെയാണ് താരത്തിന്റെ പ്രതികരണം.
Trending :