വിജയ് സേതുപതിയുടെ മകൻ സൂര്യ നായകനാകുന്ന ഫീനിക്സ് തിയേറ്ററുകളിലേക്ക്

10:29 AM Jun 27, 2025 | Renjini kannur

തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതിയുടെ ഫീനിക്സ് തിയേറ്ററുകളിലേക്ക്.  ആദ്യ ചിത്രമാണ് ഫീനിക്സ്. ആക്ഷൻ കൊറിയോഗ്രാഫർ അനൽ അരശ് ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമ ജൂലൈ 4ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ചിത്രം എ കെ ബ്രെവ് മാൻ പിക്ചേഴ്സ് ആണ് അവതരിപ്പിക്കുന്നത്.

സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഉന്നത തല സാങ്കേതിക വിദഗ്ദ്ധരാണ് ഫിനിക്സിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.സൂര്യ സേതുപതിയുടെ ആദ്യ നായക വേഷമാണെങ്കിലും മുൻപ് നാനും റൗഡി താൻ, സിന്ധുബാദ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.