സൗദിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഒരാഴ്ചക്കിടെ നിയമ ലംഘകരായ 21997 വിദേശികളെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതില്‍ 13434 പേര്‍ താമസ കുടിയേറ്റ നിയമം ലംഘിച്ചവരും 4697 പേര്‍ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവരും 3866 പേര്‍ തൊഴില്‍ നിയമം ലംഘിച്ചവരുമാണ്.
1787 നുഴഞ്ഞുകയറ്റക്കാരും പിടിയിലായി. നിയമ ലംഘകരില്‍ 64 ശതമാനം ഇതോപ്യക്കാരും 35 ശതമാനം യെമന്‍ പാരന്മാരുമാണ്. ശേഷിച്ചവര്‍ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യക്കാരും. നിയമ ലംഘകര്‍ക്ക് ജോലിയും അഭയവും യാത്രാ സൗകര്യവും ഒരുക്കുന്നവര്‍ക്ക് 15 വര്‍ഷം തടവും പത്തുലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷയെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
നിയമ ലംഘനം ; സൗദിയില്‍ ഏഴു ദിവസത്തിനിടെ അറസ്റ്റിലായത് 21997 പ്രവാസികള്‍
12:36 PM Aug 18, 2025
| Suchithra Sivadas