+

തൊഴില്‍ താമസ വിസ നിയമ ലംഘനം ; 2024 ല്‍ 6925 പേരെ നാടുകടത്തി

ഡിസംബര്‍ 22 മുതല്‍ 28 വരെ 817 പരിശോധനകള്‍ നടത്തി.

തൊഴില്‍ താമസ വിസ നിയമം ലംഘിച്ചവരേയും രേഖകളില്ലാത്ത തൊഴിലാളികളേയും കണ്ടെത്തുന്നതിനായി ഈ വര്‍ഷം ഇതുവരെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയത് 56412 പരിശോധനകള്‍. പരിശോധനകളെ തുടര്‍ന്ന് 6925 പേരെ നാടുകടത്തി.


ഡിസംബര്‍ 22 മുതല്‍ 28 വരെ 817 പരിശോധനകള്‍ നടത്തി. കഴിഞ്ഞ ഒരാഴ്ചക്കിടെ 154 പേരെ നാടുകടത്തി. 14 സംയുക്ത കാമ്പയിനുകള്‍ നടത്തുകയും 43 നിയമ ലംഘകരെ കണ്ടെത്തുകയും ചെയ്തു. സംയുക്ത പ്രചാരണങ്ങള്‍ കൂടുതലും കേന്ദ്രീകരിച്ചത് കാപിറ്റല്‍ ഗവര്‍ണറേറ്റിലാണ്.

facebook twitter