മലയാളികള്‍ക്ക് ദേശീയോത്സവം പോലെ പ്രധാനമാണ് വിഷു. ജ്യോതിശാസ്ത്രപ്രകാരം സൂര്യന്‍ മീനം രാശിയില്‍നിന്ന് മേടത്തിലേക്കു പ്രവേശിക്കുന്ന ഉത്തരായനത്തിലെ വിഷുസംക്രമം കഴിഞ്ഞാല്‍ സമയക്രമം രാവുംപകലും തുല്യമായിരിക്കും.
കാര്‍ഷികോത്സവമായിട്ടാണ് മലയാളികള്‍ വിഷുക്കാലം ആഘോഷിച്ചുപോരുന്നത്. കൊയ്ത്തുകഴിഞ്ഞ് നെല്ലറ നിറയുന്ന സമൃദ്ധിയുടെയും പൂക്കാലത്തിന്റെയും ശോഭയിലാണ് വിഷു ഉത്സവം. കണിക്കൊന്നകള്‍ പ്രകൃതിയെ മംഗളസൂചകമായ മഞ്ഞ മേലാപ്പണിയിക്കുന്ന വസന്തഋതുവില്‍ ബഹുവിധ പുഷ്പങ്ങളും പ്രകൃതിയെ വര്‍ണാഭമാക്കും.
ക്ഷേത്രങ്ങളിലും ഭവനങ്ങളിലും വിഷുക്കണിയുടെ പുലര്‍ച്ചച്ചെ അലങ്കാര ശോഭയോടെ ദേവി, ദേവന്മാരുടെ വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ ഏഴുതിരിയിട്ട വിളക്കുവെച്ച് ഒരുക്കിയ കണികാണും . പൂജാരിമാരില്‍നിന്ന് കൈനീട്ടവും പ്രസാദവും വാങ്ങി, ദക്ഷിണയായി കൈനീട്ടം നല്‍കുന്നതും ആചാരം.
ഭവനങ്ങളില്‍ ഏറെയും കായാമ്പൂവര്‍ണനായ ശ്രീകൃഷ്ണഭഗവാന്റെ മുന്നിലെ കണിയുടെ പുണ്യം നുകര്‍ന്ന മനസ്സുകളിനി നിറയുന്നത് കൈനീട്ടത്താല്‍. കൈനീട്ടത്തിന്റെ ആഹ്ലാദത്തിന് മങ്ങലില്ല ഏതുകാലത്തും. അടുത്ത വിഷുക്കാലംവരെ നീളുന്ന ഐശ്വര്യമാണ് ഈ കൈ നീട്ടത്തിനുള്ളതെന്നാണ് വിശ്വാസം.
വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്. നരകാസുരൻ്റെ ഉപദ്രവം സഹിക്കവ യ്യാതെ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയു മൊത്ത് അസുരന്മാരോട് യുദ്ധം ചെയ്തു. യുദ്ധത്തിൽ നരകാസുരൻ, മുരൻ, താമ്രൻ, അന്തരീക്ഷൻ, ശ്രവണൻ, വസു വിഭാസു, അരുണൻ തുടങ്ങിയ അസുരന്മാരെയെല്ലാം നിഗ്രഹിച്ചു. ശ്രീകൃഷ്ണൻ അസുര ശക്തിക്കു മേൽ വിജയം നേടിയ ദിനമെന്നും ശ്രീരാമൻ രാവണനെ നിഗ്രഹിച്ചത് ഈ ദിവസമാണ് എന്ന മറ്റൊരു കഥയുമുണ്ട്.
വിഷുവിന് തലേദിവസം വീട് വൃത്തിയാക്കി ചപ്പുചവറുകൾ കത്തിക്കുന്നത് രാവണ വധ ത്തിന് ശേഷം നടന്ന ലങ്കാദഹനത്തെ സൂചിപ്പി ക്കുന്നു.കൂടുതൽ പ്രചാരമുളള വിശ്വാസം പുതുവർഷത്തെ വരവേൽക്കാൻ ജേഷ്ഠ ഭഗവ തി ഒഴിഞ്ഞുപോയി ഐശ്വര്യം വരാനായി കണക്കാക്കിയാണ് ഈ വിഷു കരിക്കൽ എന്നാണ്.