മക്ക, മദീന സന്ദര്‍ശകര്‍ മാസ്‌ക് ധരിക്കണം, ഫ്ളുവാക്സിന്‍ എടുക്കണം; നിര്‍ദേശവുമായി സൗദി

01:12 PM Nov 08, 2025 | Suchithra Sivadas

രാജ്യത്തെ കാലാവസ്ഥയിലുണ്ടായ പതിവ് മാറ്റത്തെ തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിച്ചതോടെ ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ച് സൗദി അധികൃതര്‍. ഇതുപ്രകാരം മക്കയിലും മദീനയിലേയും ഹറമുകള്‍ സന്ദര്‍ശിക്കാനെത്തുന്ന തീര്‍ത്ഥാടകര്‍ മാസ്‌ക് ധരിക്കണമെന്ന് ഫ്‌ളു വാക്‌സിന്‍ എടുക്കണമെന്നും ഇരു ഹറം കാര്യാലയം അഭ്യര്‍ത്ഥിച്ചു.


ഇരു ഹറമുകളിലെ നിരക്ക് നിയന്ത്രിക്കാനും തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉംറ സന്ദര്‍ശന ദേശീയ കമ്മറ്റി ഉപദേഷ്ടാവ് പറഞ്ഞു.