ദില്ലി: വിവോ ഇന്ത്യയിൽ ടി4 5ജി (Vivo T4 5G) അവതരിപ്പിച്ചു. ഈ സ്മാർട്ട്‌ഫോണിൽ പ്രൊസസ്സറായി സ്‌നാപ്ഡ്രാഗൺ 7എസ് ജെൻ 3 ചിപ്‌സെറ്റാണ് നൽകിയിരിക്കുന്നത്. ടി4 5ജിയുടെ 7,300 എംഎഎച്ച് ബാറ്ററി 90 വാട്സ് ഫ്ലാഷ് ചാർജുള്ള വയർലെസ്, റിവേഴ്‌സ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. കഴിഞ്ഞ മാസം വിവോ ഇന്ത്യയിൽ ടി4എക്സ് 5ജി പുറത്തിറക്കിയിരുന്നു.
വിവോയുടെ പുതിയ ടി4 5ജി സ്മാർട്ട്‌ഫോണിൻറെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയൻറിന് 21,999 രൂപയും, 8 ജിബി + 256 ജിബി വേരിയൻറിന് 23,999 രൂപയും 12 ജിബി + 256 ജിബി വേരിയൻറിന് 25,999 രൂപയുമാണ് വില. എമറാൾഡ് ബ്ലേസ്, ഫാൻറം ഗ്രേ നിറങ്ങളിൽ വിവോ ടി4 5ജി ലഭ്യമാണ്. ഇ-കൊമേഴ്‌സ് സൈറ്റായ ഫ്ലിപ്‍കാർട്ട് വഴിയും കമ്പനിയുടെ തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴിയും വിവോ ടി4 5ജി വിൽക്കും.
6.77 ഇഞ്ച് ഫുൾ എച്ച്‌ഡി+ (1,080 x 2,392 പിക്സലുകൾ) ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്പ്ലേ, 120 ഹെർട്‌സ് റിഫ്രഷ് റേറ്റും 5,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ലെവലും ഇതിലുണ്ട്. ഈ സ്മാർട്ട്‌ഫോണിൽ 4nm ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 7എസ് ജെൻ 3 പ്രൊസസ്സർ സജ്ജീകരിച്ചിരിക്കുന്നു. ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15-ലാണ് ഇത് പ്രവർത്തിക്കുന്നത്. വിവോ ടി4 5ജിയുടെ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയും f/1.8 അപ്പർച്ചറും ഉള്ള 50-മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ട്. ഇതിനുപുറമെ, f/2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറയുണ്ട്.
വിവോ ടി4 5ജിയുടെ 7,300 എംഎഎച്ച് ബാറ്ററി 90 വാട്സ് വയർഡ് ഫ്ലാഷ് ചാർജിംഗും റിവേഴ്‌സ്, ബൈപാസ് ചാർജിംഗും പിന്തുണയ്ക്കുന്നു. സുരക്ഷയ്ക്കായി ഈ സ്മാർട്ട്‌ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻറ് സെൻസർ ഉണ്ട്. കണക്റ്റിവിറ്റിക്കായി, 4ജി, 5ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നീ ഓപ്ഷനുകൾ ഇതിലുണ്ട്. ഈ സ്മാർട്ട്‌ഫോണിൻറെ ഭാരം ഏകദേശം 199 ഗ്രാം ആണ്.
അടുത്തിടെ വിവോ ഇന്ത്യയിൽ വി50ഇ പുറത്തിറക്കിയിരുന്നു. ഈ സ്മാർട്ട്‌ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രൊസസ്സറായി നൽകിയിട്ടുണ്ട്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ഇതിനുള്ളത്. ഈ സ്മാർട്ട്‌ഫോണിൻറെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയൻറിന് 28,999 രൂപയും 8 ജിബി + 256 ജിബി വേരിയൻറിന് 30,999 രൂപയുമാണ് വില