+

ആഭ്യന്തര കലാപത്തിന് ശ്രമിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ : വ്‌ളാഡിമിര്‍ പുടിന്‍

ആഭ്യന്തര കലാപത്തിന് ശ്രമിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ : വ്‌ളാഡിമിര്‍ പുടിന്‍

റഷ്യന്‍ ഗവണ്‍മെന്റിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് കര്‍ശന ശിക്ഷയെന്ന പ്രഖ്യാപനവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. സായുധ കലാപങ്ങള്‍ക്ക് ആസൂത്രണം ചെയ്യുന്നത് കണ്ടെത്തിയാല്‍ അവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കാന്‍ റഷ്യന്‍ കോടതികള്‍ക്ക് അധികാരം നല്‍കുന്ന നിയമത്തില്‍ പുടിന്‍ ഒപ്പുവച്ചു.

ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നാല്‍ കോടതികള്‍ അവരെ ശിക്ഷിക്കണമെന്ന് ഭരണകൂടം മുന്‍പ് വ്യക്തമാക്കിയിരുന്നു. റഷ്യന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക നിയമ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ഭേദഗതികള്‍ പ്രകാരം, സായുധ സേനയെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ കണ്ടെത്തിയാല്‍ അതിന്റെ കാരണക്കാരെ കണ്ടെത്തി ജീവപര്യന്തം ഉള്‍പ്പെടെയുള്ള കഠിനമായ ശിക്ഷകള്‍ക്ക് വിധേയമാക്കണമെന്ന് അനുശാസിക്കുന്നു.

അതേസമയം, ആസൂത്രിത കലാപത്തെക്കുറിച്ച് അധികാരികളെ അറിയിക്കുകയാണെങ്കില്‍ അയാളെ ശിക്ഷകളില്‍ നിന്ന് ഒഴിവാക്കുമെന്ന് പുതിയ നിയമഭേദഗതിയില്‍ പറയുന്നു. സായുധ കലാപത്തിനും തീവ്രവാദത്തിനും ശിക്ഷിക്കപ്പെട്ടവരെ ജയിലില്‍ നിന്ന് നേരത്തെ മോചിപ്പിക്കണമെന്ന നിയമം ഒഴിവാക്കുകയും ചെയ്തു.

റഷ്യന്‍ ദേശീയ സുരക്ഷയെ തുരങ്കം വയ്ക്കുന്ന, ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്യുന്ന വിദേശ പൗരന്മാര്‍ക്കും വ്യക്തികള്‍ക്കും വേണ്ടിയുള്ള ക്രിമിനല്‍ നിയമവും ഭേദഗതി ചെയ്തിട്ടുണ്ട്.

facebook twitter