വഖഫ് ബില്‍ വര്‍ഗീയമല്ല, സാമൂഹിക നീതിയുടെ വിഷയമാണെന്ന് തലശേരി അതിരൂപത ബിഷപ്പ് ജോസഫ് പാംപ്ലാനി. ലക്ഷ്യം നേടാതെ പിന്നോട്ടില്ലെന്നും വഖഫ് ബില്ലിനെ അനുകൂലിക്കണമെന്ന് എംപിമാരോട് സഭ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.സഭയുടെ നിലപാടിനെ വര്‍ഗീയമായി ചിത്രികരിച്ചു. സഭയ്ക്ക് വസ്തുതകളെ മനസ്സിലാക്കാന്‍ അറിയാം. രാഷ്ട്രീയ മുതലെടുപ്പിനായി വിനിയോഗിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രൈസ്തവര്‍ വഖഫിന്റെ പേരില്‍ മാത്രമല്ല മറ്റ് പല വിഷയങ്ങളിലും അവഗണിക്കപ്പെടുകയാണ്. ജബല്‍പുരില്‍ അടിയേറ്റത് വൈദികന് ജോര്‍ജിന്റെ മുഖത്ത് മാത്രമല്ല, മതേതരത്തിന്റെ തിരുമുഖത്തുകൂടിയാണ്.കയ്യടിച്ചത് സംരക്ഷിക്കേണ്ട പൊലീസാണ്. അവഗണന തുടര്‍ന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും പാംപ്ലാനി വ്യക്തമാക്കി. അവഗണന തുടര്‍ന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും. സഭക്ക് അതിന് കഴിയില്ലെന്ന് കരുതരുത്. പള്ളിയില്‍ അച്ചന്മാരും മെത്രാന്മാരും പറഞ്ഞാല്‍ ആരും കേള്‍ക്കില്ല എന്ന് കരുതരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.