+

വഖഫ് ഭേദഗതി നിയമപ്രകാരം കേരളത്തിൽ വഖഫ് ബോർഡ് രൂപീകരിക്കുന്നുവെന്ന പ്രചാരണം വസ്തുതാവിരുദ്ധം : വി അബ്ദുറഹിമാൻ

വഖഫ് ഭേദഗതി നിയമപ്രകാരം കേരളത്തിൽ വഖഫ് ബോർഡ് രൂപീകരിക്കുന്നുവെന്ന പ്രചാരണം വസ്തുതാവിരുദ്ധം : വി അബ്ദുറഹിമാൻ

തിരുവനന്തപുരം : വഖഫ് ഭേദഗതി നിയമപ്രകാരം കേരളത്തിൽ വഖഫ് ബോർഡ് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു എന്ന തരത്തിലുളള പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ. വഖഫ് ഭേദഗതി നിയമപ്രകാരം സർക്കാരാണ് ബോർഡിലെ മുഴുവൻ അംഗങ്ങളെയും നോമിനേറ്റ് ചെയ്യേണ്ടത്.

എന്നാൽ തെരഞ്ഞെടുപ്പ് നടത്താനാണ് സർക്കാരിന്റെ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതു വരെ നിലവിലെ ബോർഡിന് തുടരാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

സെക്രട്ടറിയേറ്റിലെ അഡീഷണൽ സെക്രട്ടറിയെ വരണാധികാരിയായി നിയമിച്ചിട്ടുമുണ്ട്. വഖഫ് ഭേദഗതി നിയമപ്രകാരമാണ് ബോർഡ് രൂപീകരിക്കുന്നതെങ്കിൽ വരണാധികാരിയെ നിയമിക്കുകയോ വോട്ടർ പട്ടിക തയ്യാറാക്കുകയോ വേണ്ട. വഖഫ് ഭേദഗതി നിയമത്തെ ശക്തമായി എതിർത്ത സംസ്ഥാനമാണ് കേരളം. മറിച്ചുളള പ്രചാരണം ദുരുദ്ദേശപരമാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.

facebook twitter