രാവിലെ ഇളംചൂടുവെള്ളം: അറിയാം ഈ ശീലം നൽകുന്ന ആരോഗ്യ ഗുണങ്ങൾ

03:50 PM Dec 08, 2025 | AVANI MV

സ്ഥിരമായ ആരോഗ്യകരമായ പ്രഭാത ശീലങ്ങൾ ദിവസത്തിന് ഒരു പോസിറ്റീവ് തുടക്കം നൽകുന്നു. മനസിനും ശരീരത്തിനും ഉണർവ്വും സമതുലനവും നൽകുന്ന ഒരു നല്ല പ്രഭാത ദിനചര്യ, ദിനം മുഴുവൻ ആരോഗ്യവും ഉത്സാഹവും നിലനിർത്താൻ സഹായിക്കുന്നു.ശ്രദ്ധ, ൽപ്പാദനക്ഷമത, മാനസിക വ്യക്തത എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇനി മുതൽ ദിവസവും ഇളം ചൂടുള്ള വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് ഏറെ നല്ലതാണ്.

രാവിലെ ചൂടുവെള്ളം കുടിക്കുന്നത് മെറ്റബോളിസത്തെ വേഗത്തിലാക്കാൻ സഹായിക്കുമെന്നും അതുവഴി ഭാരം കുറയ്ക്കാനും ഫലപ്രദമാണെന്നും പഠനങ്ങൾ പറയുന്നു.

ചർമ്മത്തിലെ ജലാംശം നിലനിർത്തുന്നത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും കൂടുതൽ വ്യക്തമായ നിറം നൽകാനും സഹായിക്കും. ചൂടുവെള്ളത്തിന് രക്തയോട്ടം മെച്ചപ്പെടുത്താനും കഴിയും.

ചൂടുവെള്ളത്തിന് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കും. നിങ്ങളിലെ അമിത സ്ടെസ് കുറയ്ക്കാനും ചൂടു വെള്ളം സഹായകമാണ്.

ഇളം ചൂടുവെള്ളം രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് കോശങ്ങളുടെ ഓക്സിജൻ വർദ്ധിപ്പിക്കുകയും രാവിലെ മൊത്തത്തിലുള്ള ഊർജ്ജ നില വർദ്ധിപ്പിക്കുകയും ചെയ്യും.

ചൂടു വെള്ളം കുടിക്കുന്നത് വൃക്കകളെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിന് മാലിന്യങ്ങൾ ഫലപ്രദമായി പുറന്തള്ളാൻ കഴിയും.