+

കൂലിയില്‍ ആമിര്‍ഖാന്റെ റോളിനായി ആദ്യം സമീപിച്ചത് മറ്റൊരു താരത്തെ ?

നിരവധി പേരാണ് ഷാരൂഖ് ഖാനെ അനുകൂലിച്ച് എത്തുന്നത്

ലോകേഷ് ചിത്രം കൂലിയില്‍ ആമിര്‍ ഖാന്‍ കാമിയോ റോളില്‍ എത്തിയിരുന്നു. എന്നാല്‍ ആദ്യം ഈ റോള്‍ മറ്റൊരു ബോളിവുഡ് സൂപ്പര്‍താരമായിരുന്നു ചെയ്യാനിരുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഷാരൂഖ് ഖാനെ ആയിരുന്നു ആദ്യം ദാഹ എന്ന ഈ കഥാപാത്രം ചെയ്യാനായി ലോകേഷ് സമീപിച്ചത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഷാരൂഖ് ഈ ഓഫര്‍ നിരസിക്കുകയും തുടര്‍ന്ന് കഥാപാത്രം ആമിര്‍ ഖാനിലേക്ക് എത്തിയെന്നുമാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ഷാരൂഖ് ഖാനെ അനുകൂലിച്ച് എത്തുന്നത്. എസ്ആര്‍കെ ഈ റോള്‍ ഒഴിവാക്കിയത് നന്നായി എന്നും നടന് ചെയ്യാന്‍ വേണ്ടി മാത്രം ഒന്നും ആ റോളില്‍ ഒന്നും ഇല്ലെന്നാണ് കമന്റുകള്‍. 'ഗ്രേറ്റ് എസ്‌കേപ്പ്' എന്നും പലരും കുറിക്കുന്നുണ്ട്.

facebook twitter