+

നദികളില്‍ ജലനിരപ്പ് ഉയരുന്നു, അലര്‍ട്ടുമായി സംസ്ഥാന ജലസേചന വകുപ്പ്

കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ നദികളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നദികളില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പാണ് അലർട്ട് നല്‍കിയിരിക്കുന്നത്

കാസർകോട്: കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ നദികളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നദികളില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പാണ് അലർട്ട് നല്‍കിയിരിക്കുന്നത്.ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. നദിയില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും ജലസേചന വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

കാസർകോട് മൊഗ്രാല്‍ (മധുർ സ്റ്റേഷൻ), പത്തനംതിട്ട മണിമല (തോണ്ട്ര (വള്ളംകുളം) സ്റ്റേഷൻ), എന്നീ നദികളിലാണ് അലർട്ട് നല്‍കിയിരിക്കുന്നത്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കാൻ തയ്യാറാകണമെന്നും മുന്നറിയിപ്പിലുണ്ട്. ‌അതേസമയം, കേരളത്തില്‍ ഇനിയുള്ള ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് ഉണ്ട്.

facebook twitter