+

വയനാട്ടിൽ സിഎൻജി സിലിണ്ടറുകളുമായി പോയ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു

ഇ​ന്ത്യ​ൻ ഓ​യി​ൽ-​അ​ദാ​നി ഗ്യാ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ലോ​റിയാണ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞത്. ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​നാ​ണ് സം​ഭ​വം. ഒ​ഴി​ഞ്ഞ സി​എ​ൻ​ജി സി​ലി​ണ്ട​റു​ക​ളു​മാ​യി പോ​യ വാ​ഹ​ന​മാ​ണ് മ​റി​ഞ്ഞ​ത്. എ​സ്റ്റേ​റ്റ് പാ​ടി​യി​ലേ​ക്കാ​ണ് വാ​ഹ​നം മ​റി​ഞ്ഞ​ത്. ലോ​റി മ​റി​ഞ്ഞ് എ​സ്റ്റേ​റ്റ് പാ​ടി​യു​ടെ ഒ​രു ഭാ​ഗം ത​ക​ര്‍​ന്നു.

വയനാട് : വ​യ​നാ​ട് വൈ​ത്തി​രി​യി​ൽ സിഎൻജി സിലിണ്ടറുകളുമായി പോകുന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു.  ഇ​ന്ത്യ​ൻ ഓ​യി​ൽ-​അ​ദാ​നി ഗ്യാ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ലോ​റിയാണ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞത്. ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​നാ​ണ് സം​ഭ​വം. ഒ​ഴി​ഞ്ഞ സി​എ​ൻ​ജി സി​ലി​ണ്ട​റു​ക​ളു​മാ​യി പോ​യ വാ​ഹ​ന​മാ​ണ് മ​റി​ഞ്ഞ​ത്.

എ​സ്റ്റേ​റ്റ് പാ​ടി​യി​ലേ​ക്കാ​ണ് വാ​ഹ​നം മ​റി​ഞ്ഞ​ത്. ലോ​റി മ​റി​ഞ്ഞ് എ​സ്റ്റേ​റ്റ് പാ​ടി​യു​ടെ ഒ​രു ഭാ​ഗം ത​ക​ര്‍​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​ല്ല. ഒഴി​ഞ്ഞ സി​ലി​ണ്ട​റു​ക​ളാ​ണെ​ങ്കി​ലും നേ​രി​യ അ​ള​വി​ൽ സി​എ​ന്‍​ജി വാ​ത​കം 60 സി​ലി​ണ്ട​റു​ക​ളി​ലും ഉ​ണ്ട്. വാ​ഹ​നം മ​റി​ഞ്ഞെ​ങ്കി​ലും വാ​ത​ക ചോ​ര്‍​ച്ച​യി​ല്ലെ​ന്നും സി​ലി​ണ്ട​റു​ക​ള്‍ അ​ട​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

facebook twitter