
കൽപ്പറ്റ: കൽപ്പറ്റയിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. കൽപ്പറ്റ അമ്പിലേയിരിലാണ് ടിവി കണ്ടുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ചത്. കൈക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിയുടെ ആരോഗ്യ നില ഗുരുതരമല്ല.
ഷോർട്ട് സർക്യൂട്ട് ആണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പുറത്ത് വരുന്ന സൂചന. രണ്ടു കുട്ടികളും ടിവി കണ്ടുകൊണ്ടിരിക്കെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ തീ ആളിപടർന്നു. ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. തീപിടുത്തത്തിൽ വീടിനും വീട്ടിലെ സാധനങ്ങൾക്കും കേടുപാടു സംഭവിച്ചു.