വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ ; പ്രതിഷേധവുമായി എല്‍ഡിഎഫ്

07:33 AM Jan 09, 2025 | Suchithra Sivadas

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തമാക്കി മുന്നോട്ട് പോകാന്‍ എല്‍ഡിഎഫ്. സാമ്പത്തിക ഇടപാട് ആരോപണം ഉയര്‍ന്ന ഐ സി ബാലകൃഷ്ണന്‍ രാജിവെക്കും വരെ സമരം തുടരുമെന്നാണ് പ്രഖ്യാപനം. ഇന്നലെ രാത്രി ബത്തേരി ടൗണില്‍ എല്‍ഡിഎഫ് നൈറ്റ് മാര്‍ച്ച് നടത്തിയാണ് പ്രതിഷേധിച്ചത്. 

അതേസമയം,  ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും ആത്മഹത്യയില്‍ അസ്വഭാവിക മരണത്തിന് എടുത്ത കേസില്‍ ആത്മഹത്യാ പ്രേരണ കുറ്റം കൂടി ചുമത്തും. ആത്മഹത്യ കുറിപ്പിനോടൊപ്പം കുടുംബം പുറത്തുവിട്ട കത്തില്‍ പരാമര്‍ശിക്കുന്നവര്‍ക്കെതിരെയാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തുക.എന്നാല്‍ ആര്‍ക്കൊക്കെ എതിരെ കുറ്റം ഉണ്ടാകുമെന്നത് തീരുമാനമായിട്ടില്ല.