മകനു പിന്നാലെ അച്ഛനും മരിച്ചു, വിഷം കഴിച്ച് ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മരിച്ചു

06:41 AM Dec 28, 2024 | Suchithra Sivadas

വിഷം കഴിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മരിച്ചു. മകന്‍ ജിജേഷ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് വിജയന്റെയും മരണം.

ചൊവ്വാഴ്ചയാണ് എന്‍ എം വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വൈകീട്ട് ആറ് മണിയോടെയാണ് ജിജേഷിന്റെ മരണം. രാത്രിയോടെ വിജയനും മരണത്തിന് കീഴടങ്ങുകയായിരുന്നു.
വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായിരുന്നു എന്‍ എം വിജയന്‍. നീണ്ടകാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു.