വയനാട്ടിൽ 0.42 ഗ്രാം എം.ഡി.എം.എയുമായി 24കാരൻ അറസ്റ്റിൽ

07:53 PM Jan 14, 2025 | AVANI MV


കൽപ്പറ്റ: വയനാട്ടിൽ 0.42 ഗ്രാം എം.ഡി.എം.എയുമായി 24കാരൻ അറസ്റ്റിൽ. മുട്ടിൽ കുട്ടമംഗലം അഭയം വീട്ടിൽ മിൻഹാജ് ബാസിം(24)ആണ് മീനങ്ങാടി പൊലീസിന്റെ വലയിലായത്. 

പന്ത്രണ്ടാം തീയ്യതി രാവിലെ യുവാവിനെ മീനങ്ങാടി 54-ൽ നിന്നാണ് 0.42 ഗ്രാം എം.ഡി.എം.എയുമായി കസ്റ്റഡിയിലെടുത്തത്. എസ്.ഐ സി.കെ. ശ്രീധരൻ, സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്, രവീന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.