വയനാട് : മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിന് 72 ഗുണഭോക്താക്കള്‍ സമ്മതപത്രം നല്‍കി. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ 72 ആളുകളാണ് സമ്മതപത്രം നല്‍കിയത്.
ടൗണ്‍ഷിപ്പില്‍ വീടിനായി 67 പേരും സാമ്പത്തിക സഹായത്തിനായി അഞ്ചു പേരുമാണ് സമ്മതംപത്രം നല്‍കിയത്. ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാര്‍ച്ച് 24 വരെ സമ്മതപത്രം നല്‍കാം. ടൗണ്‍ഷിപ്പില്‍ വീട് വേണോ, സാമ്പത്തിക സഹായം വേണോ എന്നത് സംബന്ധിച്ച ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20 ന് പ്രസിദ്ധീകരിക്കും.