വയനാട് മേപ്പാടിയില്‍ തേയിലത്തോട്ടത്തില്‍ പുലി. ജനവാസമേഖലയോട് ചേര്‍ന്നുള്ള നെല്ലിമുണ്ടയിലെ തേയിലത്തോട്ടത്തിലാണ് പുലിയെ കണ്ടത്. കഴിഞ്ഞ ആഴ്ച ഇതേ തേയിലത്തോട്ടത്തിന്റെ മറുവശത്ത് മറ്റൊരു പുലിയെ കെണിവച്ച് പിടിച്ചിരുന്നു. എന്നാല്‍ കെണിയില്‍ മുന്‍കാലുകള്‍ പെട്ടനിലയിലായതിനാല്‍ പിന്നീട് മയക്കുവെടി വച്ച് വല ഉപയോഗിച്ചായിരുന്നു പുലിയെ പിടികൂടിയത്.ആളുകളെ ആക്രമിച്ചതായി വിവരമില്ലെങ്കിലും വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതിനാല്‍ ഭീതിയിലാണ് പ്രദേശവാസികള്‍.