പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആടുകളുടെ ഉടമസ്ഥർക്ക് നഷ്ടപരിഹാര തുക കൈമാറി

12:33 PM Jan 16, 2025 | Litty Peter

വയനാട്: സൗത്ത് വയനാട് ഡിവിഷനിൽ പുൽപ്പള്ളി അമരക്കുനി ഭാഗത്ത് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആടുകളുടെ ഉടമസ്ഥർക്ക് വനം വകുപ്പ് നഷ്ടപരിഹാര തുക കൈമാറി. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആടുകളുടെ ഉടമസ്ഥരായ ജോസഫ്, നാരകത്തറ രതികുമാർ, വടക്കെത്തറ കേശവൻ, നെടുങ്ങാല ബിജു, പായികടത്തിൽ ചന്ദ്രൻ, പെരുമ്പറമ്പിൽ എന്നിവർക്കാണ് വീടുകളിലെത്തി മൃഗ സംരക്ഷണ വകുപ്പ് നിശ്ചയിച്ച അതേ തുകയ്ക്കുള്ള ചെക്കുകൾ സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്.കെ.രാമൻ നേരിട്ട് കൈമാറിയത്.