വയനാട് : പനമരം പോലീസ് നടത്തിയ വാഹന പരിശോധനയിൽ യുവാവിൽ നിന്നും 2.587 ഗ്രാം എംഡിഎം എയും,ഒരു പാക്കറ്റ് ഹാൻസും പിടികൂടി. തോണിച്ചാൽ പയിങ്ങാട്ടിരി പള്ളി ക്കണ്ടി വീട്ടിൽ അജ്‌മൽ (27) നെയാണ് പനമരം പോലീസ് പിടികൂടിയത്.
കാപ്പുഞ്ചാൽ വെച്ച് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മയക്കുമരുന്ന് കടത്തുന്നതിനായി പ്രതി ഉപയോഗിച്ച കെ എൽ 10 കെ 7661 നമ്പർ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Trending :