കൽപ്പറ്റ നഗരസഭാ പരിധിയിൽ അശാസ്ത്രീയമായി മാലിന്യം സംസ്‌കരിച്ച സ്ഥാപനങ്ങൾ പിഴ

08:09 PM May 03, 2025 | AVANI MV


വയനാട് :  കൽപ്പറ്റ നഗരസഭാ പരിധിയിൽ അശാസ്ത്രീയമായി മാലിന്യം സംസ്‌കരിച്ച സ്ഥാപനങ്ങൾ പിഴ. മുണ്ടേരിയിൽ പ്രവർത്തിക്കുന്ന പി റ്റി എം സ്റ്റോർ, മുണ്ടേരി ഫ്രൂട്ട് സ്റ്റാൾ എന്നീ സ്ഥാപനങ്ങൾ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉപയോഗിച്ചതിനാണ് ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് 250000 രൂപ പിഴയിട്ടത്.

ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡർ  ടി കെ സുരേഷ്, സ്‌ക്വാഡ് അംഗം എം ബി  ലിബ, വി ആർ നിഖിൽ, കൽപ്പറ്റ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ സിമി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.